---
title: "വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically when the two-wheeler he was riding with friends at a wedding reception lost control and fell into a river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321518/A young man died tragically when the two-wheeler he was riding with friends at a wedding reception lost control and fell into a river"
published_at: "2025-10-20T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c2a826647_1000366840.png"
keywords: []
---

# വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. സുൽത്താൻബത്തേരി സ്വദേശി അജ്‌മൽ ആണ് മരിച്ചത്.

## Article Content

മലപ്പുറം : ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. സുൽത്താൻബത്തേരി സ്വദേശി അജ്‌മൽ ആണ് മരിച്ചത്.

ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ലുലു, വൈഷ്‌ണവി എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.

വിവാഹവീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവർ തിരൂർ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321518/A young man died tragically when the two-wheeler he was riding with friends at a wedding reception lost control and fell into a river)